നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി; കടയും ഹോട്ടലും വൈദ്യുത പോസ്റ്റും തകർന്നു, ഒരാൾക്ക് പരിക്ക്
1 min read

തൃശൂർ: മതിലകം പുതിയകാവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെയായിരുന്നു അപകടം. പെരിഞ്ഞനം ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് പുതിയകാവ് വളവിലെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന എമ്മാട് സ്വദേശി കിള്ളിക്കുളങ്ങര വിഷ്ണുവിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയകാവ് വളവിലെ എം കെ എസ് സ്റ്റോഴ്സിനും തൊട്ടടുത്ത ഹോട്ടലിനും വൈദ്യുതി പോസ്റ്റിനും കേടുപാടുകൾ സംഭവിച്ചു.
