ദില്ലിയില്‍ പെരുമഴ, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; രണ്ട് മരണം
1 min readദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ രണ്ടുപേര്‍ മരിച്ചു. ഗാസിപൂറില്‍ തനൂജ എന്ന യുവതിയും മൂന്നു വയസുകാരന്‍ മകനും മുങ്ങിമരിക്കുകയായിരുന്നു. ഖോദ കോളനിയിലെ വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം.വീടിന് പുറത്തിറങ്ങരുതെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശമാമ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞദിവസം ദില്ലി – നോയിഡ എക്‌സ്പ്രസ് ഹൈവേ, മെഹ്‌റോലി – ചദ്ദാപൂര്‍ റോഡിലും ആളുകള്‍ ഗതാഗത കുരുക്കില്‍പ്പെട്ടിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.