April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 1, 2026

രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ പന മറിച്ചിട്ട് കബാലി, പടക്കം പൊട്ടിച്ച് തുരത്തി വനംവകുപ്പ്

SHARE

അതിരപ്പള്ളി: രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ പനമറിച്ചിട്ട് കബാലി. പടക്കം പൊട്ടിച്ച് കബാലിയെ തുരത്തി പന മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിലാണ്  വീണ്ടും കാട്ടുകൊമ്പൻ കബാലി വാഹനം തടഞ്ഞത്. രോഗിയുമായി പോയ  ആംബുലൻസിന്  മുൻപിലാണ് കബാലി ഗതാഗത തടസ്സം ഉണ്ടാക്കിയത്. സോളയാർ പെൻസ്റ്റോക്കിന് സമീപമാണ് കബാലി ഗതാഗത തടസ്സം ഉണ്ടാക്കിയത്. റോഡിന് കുറുകെ  പന കുത്തി മറച്ചിട്ട് തിന്നുകയായിരുന്നു കൊമ്പനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ചാണ് തുരത്തിയത്. ഇത് ആദ്യമായല്ല കബാലി സമാന രീതിയിൽ  അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ ഗതാഗത തടസമുണ്ടാക്കുന്നത്. നേരത്തെ ജൂലൈ ആദ്യവാരത്തിൽ രണ്ട് തവണ കബാലി ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.