ഓണപ്പരീക്ഷ; തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്; സെപ്തംബ‍ർ 3 മുതൽ 12 വരെ

1 min read
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും അറിയിപ്പിലുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് വീണ്ടും പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്.

 

ഇതിനൊപ്പം തന്നെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെയും സ്കൂൾ ഒളിമ്പിക്സിന്‍റെയും ശാസ്ത്ര മേളയുടെയും തിയതിയും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരത്താകും നടക്കുക. സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിലാകും നടക്കുക. ശാസ്ത്ര മേളയാകട്ടെ നവംബർ 14 മുതൽ 17 വരെ ആലപ്പുഴ ജില്ലയിലാകും അരങ്ങേറുക.