കാഴ്ച”ഫോട്ടോഗ്രഫി പ്രദർശനം

1 min read
SHARE

മണിക്കടവ്: ക്രിയേറ്റീവ് ഫോട്ടോകളുടെയും, പഴയകാല ക്യാമറകളുടെയും എക്സിബിഷൻ
മണിക്കടവ് സെൻറ് തോമസ് ഹയർ സെക്കൻററി സ്കൂളിൽ ആഗസ്റ്റ് 30ന് ക്രിയേറ്റീവ്ഫോട്ടോഗ്രാഫേഴ്സ് ഫോറവും, മണിക്കടവ് NSS യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ചു.

എക്സിബിഷൻ സ്കൂൾ മാനേജർ റവ. ഫാദർ പയസ് പടിഞ്ഞാറെമുറിയിൽ ഉദ്ഘാടനം ചെയ്തു . കുട്ടികളുടെ കലാ സർഗ്ഗാത്മകത വളർത്തുന്നതിന് ഇത്തരം പരിപാടികൾ ഉപകരിക്കുമെന്ന് പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷാജി വർഗ്ഗീസ് സ്വാഗതം പറഞ്ഞു.
ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്സ് ഫോറം പ്രസിഡണ്ട് കുടിയൻമല ഗോപാലൻ “സർഗ്ഗാത്മക ഫോട്ടോഗ്രഫിയും ആസ്വാദനവും” എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു.

പരിപാടിയിൽ തോമസ് ചെമ്പേരി, സിബി വെള്ളരിക്കുണ്ട്, ആശോകൻ പുറച്ചേരി, വിജേഷ് ഓർക്കിഡ്, എന്നിവർ പങ്കെടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുധീഷ് കെ.ആർ നന്ദിയും രേഖപ്പെടുത്തി

.

ഫോട്ടോ പ്രദർശനം കുട്ടികൾക്ക് അസ്വാദനത്തിൻറെ നവ്യാനുഭവം പകർന്നു നൽകി. സ്റ്റാഫ് സിക്രട്ടറി റിജോ ചാക്കോ, സീനിയർ അസിസ്റ്റൻറ് പ്രസാദ് പി.എ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ പ്രദർശനത്തിൻ്റ ഭാഗമായി സംഘടിപ്പിച്ച ‘മഴ, ഫോട്ടോഗ്രഫി മൽസരത്തിൽ +2സയൻസ് വിദ്യാർത്ഥിനി ആൻമരിയ ജയിംസ് ഒന്നാം സ്ഥാനവും, ഹാരോൾഡ് ആൻ്റണി രണ്ടാം സ്ഥാനവും +2 കൊമേഴ്സ് വിദ്യാർത്ഥി വിഷ്ണു പ്രസാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.