June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 16, 2026

‘പിണറായി വിജയന്റെ കാലത്ത് ചീഫ് സെക്രട്ടറിയാകാൻ കഴിഞ്ഞതിൽ അഭിമാനം’: വി വേണു

SHARE

പിണറായി വിജയന്റെ കാലത്ത് ചീഫ് സെക്രട്ടറിയാകാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് വി വേണു. മുഖ്യമന്ത്രിയുടെ നാവിൽ നിന്നും കേൾക്കാൻ കഴിഞ്ഞ വാക്കുകൾ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും അദ്ദേഹമ പറഞ്ഞു. മുഖ്യമന്ത്രി സ്നേഹവും വാത്സല്യവും വാരിക്കോരി നൽകി. എടൊ എന്ന വിളിയിലെ സ്നേഹവും ചേർത്തു നിർത്തലും നേരിട്ടറിയാൻ കഴിഞ്ഞു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു മനുഷ്യനോട് ചിരിക്കാൻ സാധിച്ചാൽ ചിരിക്കണം എന്ന ഉപദേശം മുഖ്യമന്ത്രി നൽകി. ഇ കെ നായനാർകൊപ്പമുള്ള അനുഭവം മറക്കാനാകത്ത്. കോടിയേരി ബാലകൃഷ്ണനൊപ്പം പ്രവർത്തിച്ചതും വലിയ അനുഭവം. യുവതലമുറയുടെ കൈകളിൽ സിവിൽ സർവീസ് ഭദ്രം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വി വേണു ബഹുമുഖ വ്യക്തിത്വത്തിന് ഉടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരുന്നവർക്ക് അദ്ദേഹം വലിയൊരു മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപൂർവ്വം ചീഫ് സെക്രട്ടറിമാർക്ക് മാത്രമേ അത്തരത്തിൽ ആകാൻ കഴിയൂ. കലയോടുള്ള ആഭിമുഖ്യം ഒരു ഘട്ടത്തിലും സർക്കാർ സംവിധാനത്തിൽ ബാധിച്ചില്ല. കലയോടുള്ള ആഭിമുഖ്യം ചില വകുപ്പുകളിൽ ഗുണകരമാവുകയും ചെയ്തു എന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന വി വേണുവിന് യാത്രയയപ്പ് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.