November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 14, 2026

പിടിഎ ഫണ്ട് നല്‍കാത്തതിന് അപമാനിച്ചതില്‍ അധ്യാപികയ്‌ക്കെതിരെ വിദ്യാര്‍ഥി പരാതി നല്‍കി; പിന്നാലെ കോണ്‍ഗ്രസ് നേതാവ് കുട്ടിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി.

SHARE

ഒറ്റപ്പാലം അനങ്ങനടിയില്‍ പി.ടി.എ ഫണ്ട് അടക്കാത്ത വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ വച്ച് അധ്യാപിക അപമാനിച്ചു എന്ന പരാതി നല്‍കിയ പത്താം ക്ലാസുകാരിയെ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി എന്ന് പരാതി. അധ്യാപികക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കുട്ടിക്കെതിരെ കേസു വരും എന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. അനങ്ങനടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ക്ക് മുന്നില്‍ വച്ച് ക്ലാസ് അധ്യാപികയായ സിന്ധു അപമാനിക്കുകയും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു എന്നായിരുന്നു കുട്ടിയുടെ രക്ഷിതാക്കള്‍ കഴിഞ്ഞദിവസം ഒറ്റപ്പാലം പോലീസിനും ഡിഇഒ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നത്. പരാതിയില്‍ പോലീസും വിദ്യാഭ്യാസ വകുപ്പും പ്രാഥമിക അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് അനങ്ങനടിയിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് അഷ്‌റഫ് കാരുകുളം രക്ഷിതാക്കള്‍ ഇല്ലാത്ത നേരം നോക്കി വീട്ടില്‍ കയറി കുട്ടിയെ ഭീഷണിപ്പെടുത്തി എന്ന പരാതി ഉയര്‍ന്നത്. ഇതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായി വീണ്ടും ഒറ്റപ്പാലം പോലീസിനെ സമീപിക്കുകയായിരുന്നു.എന്നാല്‍ താന്‍ സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ക്കൊപ്പം വീട് സന്ദര്‍ശിക്കാന്‍ പോയതാണെന്നും കുട്ടിയെ ഒരുതരത്തിലും ഭീഷണിപ്പെടുത്തി ഇല്ലെന്നും അഷ്‌റഫ്  പ്രതികരിച്ചു. ഇത്തരമൊരു പരാതിക്ക് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാകുമെന്നും അഷ്‌റഫ് പറഞ്ഞു. അധ്യാപികക്കെതിരെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ ആദ്യ പരാതിയില്‍ ഒറ്റപ്പാലം പോലീസ് ഇതുവരെ കേസെടുത്തില്ലെന്ന് ആരോപണവും ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.