ചാലിൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം നിർവഹിച്ചു.

ഇരിട്ടി: ഇരിട്ടി നഗരസഭ – വാർഡ് 19 – ഉളിയിലിൽ, അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടെ 2025-26 ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചാലിൽ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം കേരള വൈദ്യുതി, പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഉളിയിൽ വാർഡ് കൗൺസിലർ പി ഷബ്ന ഷെറിൻ, മുൻ കൗൺസിലർ കോമ്പിൽ അബ്ദുൾ ഖാദർ, ആർ കെ മുജീബ്, കെ വി ഹാഷിം., കെ വി അയ്യൂബ്, പിസി ലത്തീഫ്, കെ ടി അന്ത്രു, വിനേഷ്, അബ്ദുൽ ഖാദർ, അബ്ദുല്ല, ടി കെ സത്താർ, കെ ടി അഷ്ഫാഖ്, ഉഷ,ജഗതീഷ് എന്നിവർ സംസാരിച്ചു.

