ശിശു ദിനം ആഘോഷിച്ചു.

പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 137-മത് ജന്മ ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.പുഷ്പാർച്ചനക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് നേതൃത്വം നൽകി. മുൻ എംഎൽഎ പ്രൊഫ. എ ഡി മുസ്തഫ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ പിടി മാത്യു, വി വി പുരുഷോത്തമൻ,കെ സി മുഹമ്മദ് ഫൈസൽ, സുരേഷ് ബാബു എളയാവൂർ,ടി ജയകൃഷ്ണൻ,കെ പി സാജു, സി ടി ഗിരിജ, കാട്ടാമ്പള്ളി രാമചന്ദ്രൻ,എം സി അതുൽ, നൗഷാദ് ബ്ലാത്തൂർ,കുക്കിരി രാജേഷ് , എൻ ആർ മായൻ, കെ ഉഷാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

