മഹല്ല് ശാക്തീകരണ പദ്ധതികൾ ത്വരിതപ്പെടുത്തും

1 min read
SHARE

ശ്രീകണ്ടപുരം: അധാർമ്മിക പ്രവണതകൾ സമൂഹത്തിൽ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ സുന്നി മഹല് ഫെഡറേഷൻ ആവിഷ്കരിച്ച മഹല്ല് ശാക്തീകരണ പദ്ധതികൾക്ക് മഹല്ലടിസ്ഥാനത്തിൽ ത്വരിതപ്പെടുത്തന്നതിന്ന് എസ്. എം. എഫ് ശ്രീകണ്ടപുരം റൈഞ്ച് നേതൃസംഗമം രൂപം നൽകി. പ്രീ മാരിറ്റൽ കോഴ്സ്, യുവതീയുവാക്കളുടെ ബോധവൽക്കരണ ക്ലാസുകൾ, സ്വദേശീദർസ്, ലഹരി, ‘നിർമ്മാർജ്ജന പരിപാടികൾ തുടങ്ങിയവ മഹല്ല് തലത്തൽ തന്നെ നടപ്പിലാക്കും. സംഗമം എസ്.എം.എഫ് ജില്ലാ ട്രഷറർ പി.ടി.മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹസ്സൻ മുസ്ല്യാർ ഏര്യം പ്രാർത്ഥന നടത്തി. കെ. സലാഹുദ്ദീൻ അധ്യക്ഷം വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി കെ.പി.അബ്ദുൽ അസീസ് മാസ്റ്റർ മരുപ്രഭാഷണം നടത്തി. യു.പി മുസ്തഫ ഹാജി പദ്ധതി വിശദീകരണം നടത്തി. മേഖലാ പ്രസിഡണ്ട് ഉമർ ഇരിക്കൂർ, എൻ മുസ്തഫ, എം ടി അബ്ദു, പി.മായൻ, ഇബ്റാഹീം മൗലവി, എ.പി.ഉമർ, യു.പി.അഫ്സൽ സംസാരിച്ചു. CHറസ്സാഖ് സ്വാഗതവും എം.കെ.സത്താർ നന്ദിയും പറഞ്ഞു.