നെഹ്‌റു ട്രോഫി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത്, വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും’: മന്ത്രി റിയാസ്

1 min read
SHARE

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ ടൂറിസം വകുപ്പിന്‍റെ നിലപാട് വ്യക്തമാക്കി മന്ത്രി മുഹമ്മദ്‌ റിയാസ് രംഗത്ത്. നെഹ്‌റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി, വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകുമെന്നും വിശദീകരിച്ചു. വള്ളംകളി സംഘടിപ്പിക്കുന്നത് നെഹ്റു ട്രോഫി ബോട്ട് റേസ് (NTBR) സൊസൈറ്റി ആണെന്നും വള്ളംകളി സംഘടിപ്പിക്കുമ്പോൾ എല്ലാവിധ സഹകരണങ്ങളും ടൂറിസം വകുപ്പ് നൽകുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. ഒരുകോടി രൂപയാണ് സാമ്പത്തിക സഹായമായി ടൂറിസം വകുപ്പ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ വള്ളംകളി നടക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ മന്ത്രിയുടെ പോസ്റ്റിൽ ഒന്നും പരാമർശിച്ചിട്ടില്ല.