കലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

1 min read
SHARE

എറണാകുളം കലൂരിൽ കാറിനു തീപിടിച്ചു. കലൂർ സിഗ്നലിനു സമീപമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീ പിടിച്ചത്.ആളപായമില്ല. അഗ്നിരക്ഷാസേനയെത്തി തീ അണച്ച്‌ ഗതാഗതം പുനഃസ്ഥാപിച്ചു.സിഗ്നലിൽ കിടന്ന വാഹനത്തിനാണ് തീ പിടിച്ചത്. തീ പടരുന്നത് കണ്ടയുടൻ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സർവീസ് സെന്ററിലെ ജീവനക്കാരനാണ് വണ്ടി ഓടിച്ചിരുന്നത്.