June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 3, 2025

ബം​ഗ്ലാദേശിൽ റസ്റ്റോറന്റിൽ തീപിടിത്തം; 43 മരണം

1 min read
SHARE

ബം​ഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 12 പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തിന് തീ പിടിച്ചത്. 13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാസേന 75 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആരോഗ്യമന്ത്രി ഡോ. സാമന്ത ലാൽസെൻ ആണ് മാധ്യമങ്ങളോട് മരണവിവരം സ്ഥിരീകരിച്ചത്. ഗുരുതരമായി പരിക്കേറ്റ14 പേർ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.