August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 24, 2026

സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

SHARE

സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,14,159 വിദ്യാർഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർഥികൾ രണ്ടാം വർഷം പരീക്ഷയും എഴുതും. 2017 പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത് ഇന്ന് മുത്ൽ 26 വരെ ഒൻപതു ദിവസങ്ങളിലായാണ്. ഗൾഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9.30ന് പരീക്ഷ തുടങ്ങും. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രിൽ ഒന്ന് മുതലാകും മൂല്യനിർണയം ആരംഭിക്കുക. മൂല്യനിർണയം നടത്താനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാർഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവ സ്‌കൂളുകളിൽ പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ വിതരണം പൂർത്തിയായി.