October 25, 2026

കണ്ണൂരിൽ നാളെ ഗതാഗത നിയന്ത്രണം

SHARE

സി.പി.ഐ.(എം) വിപുലീകൃത ജില്ലാ കമ്മറ്റിയുടെ ഭാഗമായി റാലി നടക്കുന്നതിനാൽ കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും 25-ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ഗതാഗതം നിയന്ത്രണമുണ്ടാരിക്കും. കാസർ​ഗോഡുനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തളിപ്പറമ്പ് ചിറവക്കിൽ നിന്നും ഇരിക്കൂർ, ചാലോട് വഴി തലശ്ശേരിയിലേക്ക് പോകേണ്ടതാണ്. പഴയങ്ങാടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പുതിയതെരുവിൽ നിന്നും മയ്യിൽ, ചാലോട് വഴി കടന്നുപോകണം. തലശ്ശേരി ഭാഗത്തുനിന്നും കാസർ​ഗോഡ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മേലെ ചൊവ്വയിൽ നിന്നും മുണ്ടയാട്, കക്കാട്, പുതിയതെരു വഴി പോകേണ്ടതാണ്. തലശ്ശേരിയിൽ നിന്നും കാസർ​ഗോഡ് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ചാലോട്, ഇരിക്കൂർ, തളിപ്പറമ്പ് വഴി പോകേണ്ടതാണ്. കൂടാതെ, ഉച്ചയ്ക്ക് രണ്ട് മണി മുതൽ കണ്ണൂർ ഭാഗത്തേക്കുള്ള വലീയ വാഹനങ്ങളുടെ ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും