August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 24, 2026

‘സിദ്ധാർത്ഥിനെ കൊന്നത് താലിബാൻ മോഡലിൽ കെട്ടിയിട്ട്, കൊലയാളികളെ സിപിഐഎം സംരക്ഷിക്കുന്നു’: കെ സുരേന്ദ്രൻ

SHARE

സിദ്ധാർത്ഥിന്റെ കൊലയാളികളെ സിപിഐഎം സംരക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രൻ. എസ്എഫ്ഐക്ക് പങ്കില്ലെന്ന മന്ത്രി പി രാജീവിന്റെ പ്രസ്‌താവന കേസ് അട്ടിമറിക്കാൻ. വെള്ളം പോലും കൊടുക്കാതെ വാരിയെല്ലുകൾ തകർത്ത് താലിബാൻ മോഡലിൽ മണിക്കൂറുകളോളം കെട്ടിയിട്ട് വിചാരണ ചെയ്താണ് എസ്എഫ്ഐക്കാർ സിദ്ധാർഥിനെ ക്രൂരമായി കൊല ചെയ്തതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ലോകത്തിനു മുൻപിൽ കേരളത്തെ നാണംകെടുത്തിയ കേസ് ഗൗരവമായല്ല പൊലീസ് അന്വേഷിക്കുന്നത്. എസ്എഫ്‌ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർഥിന്റെ പ്രതികളെ സിപിഐഎം സംരക്ഷിക്കുകയാണ്. കോളേജ് ഡീനും വാർഡനും ഉൾപ്പെട്ട ജീവനക്കാർ പ്രതികളെ സഹായിച്ചിട്ടും അവർക്കെതിരെ നടപടിയെടുക്കാത്തത് ദുരൂഹമാണ്. അവർക്ക് അതിന് ഇടതുപക്ഷക്കാരായ അധികൃതരുടെ പിന്തുണ ലഭിച്ചെന്നത് സിപിഐഎമ്മിന്റെ ചോരക്കൊതിയൻ സമീപനത്തിന് തെളിവാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സിദ്ധാർഥ് എസ്എഫ്ഐക്കാരനായിരുന്നുവെന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹത്തിന്റെ വീടിനു മുമ്പിൽ ഡിവൈഎഫ്ഐ ഫ്ലക്സ് വച്ചത് മനുഷ്യത്വരഹിതമായ കാര്യമാണ്. ഫ്ലക്സ് എടുത്തു മാറ്റാൻ സിദ്ധാർഥിന്റെ പിതാവ് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാവാതിരുന്ന ഡിവൈഎഫ്ഐ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. കൊലപ്പെടുത്തിയ ശേഷവും സിദ്ധാർഥിനെ വേട്ടയാടുന്ന സമീപനമാണ് സിപിഐഎം കൈകക്കൊള്ളുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.