വീട്ടിൽ നിന്ന് തോക്കും വടിവാളും പിടിച്ചു.
1 min read

മുണ്ടേരി: കാണിച്ചേരിയിൽ ചക്കരക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ തോക്കും വടിവാളും പിടിച്ചെടുത്തു.ചാപ്പ നിലപ്പനക്കുന്നിൽ കെ ഗൗരീഷിന്റെ (22) വീട്ടിൽ നിന്നാണ് തോക്ക്, വടിവാൾ എന്നിവ പിടിച്ചെടുത്തത്.
3.5 ഗ്രാം കഞ്ചാവും ഇവിടെ നിന്ന് പിടിച്ചെടുത്തു. ഗൗരീഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ചക്കരക്കൽ ഇൻസ്പെക്ടർ എം പി ഷാജി, എസ്ഐമാരായ പ്രേമരാജൻ, അംബുജാക്ഷൻ സീനിയർ സിപിഒ സൂരജ്, വിനീത, രജീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

