പ്രാദേശിക പഠനോത്സവവും ലഹരിക്കെതിരെ ബോധവൽക്കരണവും നടത്തി.
1 min read

ശ്രീകണ്ഠാപുരം:പെരിന്തിലേരി എയുപി സ്കൂൾപ്രാദേശിക പഠനോത്സവവും ലഹരിക്കെതിരെ ബോധവൽക്കരണവും നടത്തി.
വിദ്യാർത്ഥികളെ അടക്കം പിടിമുറുക്കി ലഹരി മാഫിയ സമൂഹത്തിൽ അരങ്ങു തകർക്കുമ്പോൾ പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ലഹരിയിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കാനും വേണ്ടി ഫ്ലാഷ് മോബുകൾ അവതരിപ്പിച്ചാണ് പെരിന്തലേരി എയുപി സ്കൂൾ വിദ്യാർഥികൾ ബോധവൽക്കരണം നടത്തിയത്. സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബിന് നേതൃത്വം നൽകിയത്. പൊതു ഇടങ്ങളിൽ പഠനോത്സവങ്ങളും സംഘടിപ്പിച്ചു. കൊയ്യം അങ്കണവാടിയിൽ നടന്ന പഠനോത്സവം പെങ്ങളായി ഗ്രാമപഞ്ചായത്ത് അംഗം രമ്യ എൻ വി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് സി പി അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് അംഗവും പെരിന്തിലേരി സ്കൂൾ മുൻ ശാസ്ത്ര അധ്യാപകനുമായ ദിനേശൻ മാസ്റ്റർ,ബാലകൃഷ്ണൻ മാസ്റ്റർ, ജാസ്മിൻ കെ പി,അനുപമ, ശ്രീകല എസ്,മീര കെ ഒ,ശ്രിയ കെ, മുഹമ്മദ് റഫീഖ് ടികെ,നിഹാലി പി നമ്പ്യാർ, ചിന്മയ പ്രമോദ്, ഷഫ്ന ഷെറിൻ, ഷിഖാ പ്രദീപ്, ദേവാംഗന രജീഷ്, റഫ്ന സൈനബ്, ദേവിക,ആർദ്ര എസ് പാർവതി സംസാരിച്ചു.
