October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

ചെങ്ങളായിൽ മാവേലി സ്റ്റോർ അനുവദിക്കണം സി.പി.ഐ.

SHARE

 

ശ്രീകണ്ഠപുരം: ചെങ്ങളായിൽ പുതുതായി മാവേലി സ്റ്റോർ അനുവദിക്കണമെന്ന് സി.പി. ഐ ചെങ്ങളായി ലോക്കൽ സമ്മേളനം അധികൃതരോട് ആവശ്യപെട്ടു. ഹിബാസ് പി.നാരായണൻ നഗറിൽ ( ഹിബാസ് ഓഡിറ്റോറിയം) നടന്ന സമ്മേളം സി.പിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ കെ .പി സജീഷ്, എ.വി ബാലകൃഷ്ണൻ, കെ.എസ് ശരൺ എന്നിവരടങ്ങിയ പ്രിസീഡിയമാണ് യോഗ നടപടികൾ നിയന്ത്രിച്ചത്. ലോക്കൽ സെക്രട്ടറി പയ്യൻ ഷൈജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ,ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ പി.കെ മധുസൂദനൻ, അഡ്വ: പി അജയ കുമാർ ,മണ്ഡലം സെക്രട്ടറി ടി.കെ വത്സലലൻ, എ.ഐ. ടി. യു സി മണ്ഡലം സെക്രട്ടറി സി. രവീന്ദ്രൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി സണ്ണി തുണ്ടിയിൽ, മഹിളാ സംഘം മണ്ഡലം സെക്രട്ടറി ബിന്ദു സുനീഷ്, എ.ഐ. വൈ. എഫ് മണ്ഡലം പ്രസിഡണ്ട് ഷീന സുധീഷ് എന്നിവർ അഭിവാദ്യമർപ്പിച്ചു. ചെങ്ങളായി ടൗണിൽ ടി.വി കമ്മാരൻ നമ്പ്യാർ നഗറിൽ നടന്ന പൊതു സമ്മേളനം സി.പി. ഐ കണ്ണൂർ ജില്ല അസി. സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു സ്വാഗത സംഘം ചെയർമാൻ പി.സി. അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി ബഹുജന പ്രകടനവും സംഘടിപ്പിച്ചിരുന്നു.
ലോക്കൽ കമ്മിറ്റി ഭാരവാഹികളായി പയ്യൻ ഷൈജു ( സെക്രട്ടറി), എം അഗേഷ് ( അസി. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.