60 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

1 min read
SHARE

ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിൽ പെട്രോളിംഗ് നടത്തി വരവേ ഇരിട്ടി ടൗണിൽ വെച്ച് KL 29 B 8889 നമ്പർ വെളുത്ത ഫിയറ്റ് കാർ പരിശോധിച്ചതിൽ 60 കിലോ കഞ്ചാവുമായി വാഹന സഹിതം ഹക്കീം കെ പി (വയസ്സ് : 46/2024) S/o അബൂബക്കർ, കൈതോൽ പീടികയിൽ ഹൗസ്, മേനപ്രം ഭാഗം താമസം ചൊക്ലി അംശം ദേശം, തലശ്ശേരി താലൂക്ക് എന്നയാളെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വിനോദൻ ടി കെ, പ്രമോദ് കെ പി, സുരേഷ് കെ വി, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ് ) ഷൈബി കുര്യൻ, അനിൽകുമാർ വി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനിവാസൻ വി, രമീഷ്‌ കെ, സന്ദീപ് ഗണപതിയാടൻ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശരണ്യ വി എന്നിവരും ഉണ്ടായിരുന്നു.