July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 4, 2025

രോഗങ്ങള്‍ പരത്തുന്ന തലയിണ

1 min read
SHARE

ഉറങ്ങുമ്പോള്‍ കഴുത്തിനും തലയ്ക്കും സപ്പോര്‍ട്ട് നല്‍കാനും സുഖമായി ഉറങ്ങാനും തലയിണകള്‍ അത്യാവശ്യമാണ്. പക്ഷേ ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ അവ നിങ്ങളെ രോഗികളാക്കിയേക്കാം. തലയിണ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് തലയിണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്ന് അറിയാം.

ഒരേ തലയിണ തന്നെ കാലങ്ങളായി ഉപയോഗിക്കുന്നവര്‍ അറിയാന്‍

 

തലയിണകളില്‍ നമ്മുടെ ചര്‍മ്മത്തില്‍നിന്നുള്ള പൊടിപടലങ്ങള്‍, മൃതചര്‍മ്മ കോശങ്ങള്‍, വിയര്‍പ്പ്, എണ്ണ എന്നിവയൊക്കെ അടിഞ്ഞുകൂടും. മാസങ്ങള്‍ കടന്നുപോകുമ്പോള്‍ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറും. ഇത് അലര്‍ജിക്കും ആസ്ത്മയ്ക്കും കാരണമാകുന്നു. ഒരുപാട് കാലം ഉപയോഗിച്ചുകഴിയുമ്പോള്‍ തലയിണകള്‍ക്ക് ആകൃതിയും ഉറപ്പും നഷ്ടപ്പെടും. തന്മൂലം കഴുത്ത് വേദന, നടുവിന് വേദന, തലവേദന എന്നിവയ്‌ക്കൊക്കെ കാരണമാകും. മാത്രമല്ല തലയിണകളുടെ ദീര്‍ഘകാല ഉപയോഗം സാധാരണയായി വിയര്‍പ്പ് പറ്റിപ്പിടിക്കാനും ദുര്‍ഗന്ധം ഉണ്ടാകാനും കാരണമാകുന്നു.

എത്ര പ്രാവശ്യം തലയിണ മാറ്റേണ്ടതുണ്ട്

 

ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തലയിണ മാറ്റേണ്ടതുണ്ട്. അതല്ലെങ്കില്‍ കാലക്രമേണ അവയുടെ ആകൃതിയും ഗുണവും നഷ്ടപ്പെടും. പോളീസ്റ്റര്‍ തലയിണയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ ആറ് മാസത്തിനുള്ളിലോ ഒരു വര്‍ഷത്തിനുളളിലോ അത് മാറ്റേണ്ടതുണ്ട്. ലാറ്റക്‌സ് തലയിണകളാണെങ്കില്‍ 2 മുതല്‍ നാല് വര്‍ഷം വരെയൊക്കെ ഉപയോഗിക്കാന്‍ സാധിക്കും.

തലയിണ മാറ്റാറായി എന്ന് എങ്ങനെ മനസിലാക്കാം

  • തലയിണ പകുതിയായി മടക്കി നോക്കുക. ശേഷം അതിന്റെ ആകൃതിയിലേക്ക് തിരികെ വരുന്നുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കില്‍ അവ മാറ്റാന്‍ സമയമായി
  • തലയിണയില്‍ ഉരുണ്ടതോ വിട്ടിരിക്കുന്നതോ പോലെയുളള ഭാഗങ്ങള്‍ ഉള്ളതുപോലെ തോന്നുക.
  • രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പതിവായി കഴുത്ത് വേദന, തലവേദന എന്നിവയുണ്ടെങ്കിലും തലയിണ മാറ്റേണ്ടതുണ്ട്
  • കഴുകിയതിന് ശേഷവും തലയിണയില്‍ പാടുകളോ, ദുര്‍ഗന്ധമോ ഉണ്ടെങ്കില്‍ പുതിയ തലയിണ തിരഞ്ഞെടുക്കേണ്ട സമയമായി എന്നാണർത്ഥം
  • തലയിണയില്‍ ഇട്ടിരിക്കുന്ന കവറുകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക
  • തലയിണ ഇടയ്ക്ക് സൂര്യപ്രകാശത്തില്‍ വയ്ക്കുന്നത് ഈര്‍പ്പം എന്തെങ്കിലും ഉണ്ടെങ്കില്‍ പോകാനും ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും