സഹകരണ രംഗത്തെ അഭിമാന സ്തംഭം; ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റിവ് സൊസൈറ്റിക്ക് ഇന്ന് നൂറാം പിറന്നാൾ
1 min read

സഹകരണ രംഗത്തെ അഭിമാന സ്തംഭമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റിവ് സൊസൈറ്റിക്ക് ഇന്ന് നൂറാം പിറന്നാൾ. ഒരു വർഷം നീണ്ട ശതാബ്ദിയാഘോഷങ്ങൾക്ക് ഈ മാസം സമാപനമാവും. നൂറു വർഷം മുൻപ് ഒരു ഫെബ്രുവരി 13 നാണ് ഗുരു വാഗ്ഭടാനന്ദൻ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിൻ്റെ പ്രവർത്തകർ, ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘത്തിന് രൂപം നൽക്കുന്നത്. ഇന്നത് നിർമാണ മേഖലയിലെ ഒരു ബ്രാൻ്റ് നെയിം ആയി മാറികഴിഞ്ഞു.
ലോകത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനം, ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ സംഘം മുതൽ ഊരാളുങ്കലിന് അവകാശപ്പെടാൻ നിരവധി നേട്ടങ്ങൾ. ഇക്കാലം കൊണ്ട് യുഎൽഎൽസിഎസ് സ്വന്തമാക്കിയത് വിശ്വാസ്യതയുടെ ബ്രാൻ്റ് നെയിം കൂടിയാണ്.
ഒരു സഹകരണസ്ഥാപനം നേടിയെടുത്ത പേരും പെരുമക്കും ഉദാഹരണം കൂടിയാവുന്നു യുഎൽഎൽസിഎസ്. 18,000 ആളുകഓണ് യുഎൽഎൽസിഎസിന്‍റെ ഭാഗമായി വിവിധ ഇടങ്ങളിൽ ജോലി ചെയ്യുന്നത്.ഐ ടി പാർക്കുമുതൽ എഴുതി ചേർക്കാൻ നിരവധി എണ്ണം. ഒരു വർഷം നീണ്ട ശതാബ്ദി ആലോഷങ്ങളാണ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത് സഹകരണ സർവ്വകാലാശാല എന്ന സ്വപ്നം കൂടി നടപ്പാക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് യുഎൽഎൽസിഎസിൻ്റെ മുന്നോട്ടുള്ള പ്രവർത്തനം.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നിർമ്മിച്ചതും നിർമ്മിക്കുന്നതുമായ പ്രധാനപദ്ധതികളിൽ ദേശീയപാത ആറുവരിയാക്കൽ, ഏഷ്യയിൽ ഏറ്റവും നീളമുള്ള കോൺക്രീറ്റ് ബോ സ്റ്റ്രിങ് പാലമായ വലിയഴീക്കൽ പാലം, മാതൃകാപൊതുവിടമായി രാജ്യാന്തരമാദ്ധ്യമങ്ങൾവരെ പ്രശംസിച്ച വാഗ്ഭടാനന്ദ പാർക്ക്, ദക്ഷിണേൻഡ്യയിലെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നാകാൻ പോകുന്ന പെരുമ്പളം പാലം, സെമി-എലിവേറ്റഡ് ഹൈവേ ആയ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, ഡിജിറ്റൽ ഹബ്ബ്, ലൈഫ് സയൻസ് പാർക്ക് തുടങ്ങിയവ ഉൾപ്പെടുന്നു.
സഹകരണപ്രസ്ഥാനങ്ങളുടെ ആഗോളസംഘടനയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ്‌സ് അലയൻസിന്റെ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ 2020-ലെയും 2021-ലെയും റിപ്പോർട്ടുകളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഇൻഡസ്ട്രി ആൻഡ് യൂട്ടിലിറ്റീസ് വിഭാഗം കോ-ഓപ്പറേറ്റീവുകളുടെ വിഭാഗത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
