ശ്രീകണ്ഠാപുരം സബ് രജിസ്ട്രാർ ഓഫീസിൽ ജനകീയ സമിതി രൂപീകരിച്ചു.
1 min read

ശ്രീകണ്ഠാപുരം:-രജിസ്ടേഷൻ വകുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സബ്ബ് രജിസ്ട്രാറാഫീസിലും ജനകീയ സമിതികൾ രൂപീകരിക്കുന്നതിന് സർക്കാർ നിർദ്ദേശ പ്രകാരം ശ്രീകണ്ഠാപുരം സബ് രജിസ്ട്രാർ ഓഫീസിൽ ജനകീയ സമിതി രൂപീകരിച്ചു. സർക്കാർ ആഫീസുകൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന കമ്മറ്റിയുടെ ചെയർമാൻ ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാർ ആഫീസ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ എം.എൽ.എ യും കൺവീനർ സബ്ബ് രജിസ്ട്രാറുമായിരിക്കും. അതാത് പ്രദേശത്തെ തദ്ദേശ ഭരണ സ്ഥാപനമേധാവികൾ, വാർഡ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ആധാരമെഴുത്തുകാരുടെ പ്രതിനിധി, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വനിത, പട്ടികജാതി പട്ടികവർഗ്ഗ പ്രതിനിധി എന്നിവർ അംഗങ്ങളായ സമിതി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച യോഗം ചേരാൻ കമ്മിറ്റിയിൽ തീരുമാനിച്ചു. വാഹന പാർക്കിംഗ്, യാത്രാ ബുദ്ധിമുട്ട് എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെലുകൾ നടത്തുന്നതിനും,ആഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് ആവശ്യമായ ലഘു ഭക്ഷണങ്ങൾ, ഫോട്ടോ സ്റ്റാറ്റ് മുതലായ സൗകര്യങ്ങൾ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചു.
പ്രഥമ ജനകീയ സമിതി യോഗം സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സബ് രജിസ്ട്രാർ ദിലീപ്.എം.എൻ.അധ്യക്ഷത വഹിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മോഹനൻ.വി.പി മുഖ്യപ്രഭാഷണം നടത്തി.
കൊയ്യം ജനാർദ്ദനൻ,ഉഷാകുമാരികെ.സി, പി.മാധവൻ, പി.ടി.കുര്യാക്കോസ്, ടി. കെ വത്സൻ,എൻ.പി.സിദ്ദിഖ്,
ബിനു ഇലവുങ്കൽ,കെ.ശശിദരൻ നമ്പ്യാർ,സുരേഷ് ജേക്കബ്,കെ.ജെ.ജോയി, ജോസഫ് കുര്യൻ പാലോലിൽ,ജോസഫ് പരത്തനാൽ,പി.രാമചന്ദ്രൻ,ലക്ഷ്മണൻ.പി.പി എന്നിവർ
യോഗത്തിൽ പങ്കെടുത്തു.
