വടകരയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

1 min read
SHARE

വടകര മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ സ്റ്റേഷനറി കട ഉടമ വിനയനാഥ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.