അരൂരിൽ പത്ത് വയസുകാരൻ ഊഞ്ഞാലിൽ കുടുങ്ങി മരിച്ച നിലയിൽ

1 min read
SHARE

ആലപ്പുഴ: അരൂരിൽ 10 വയസ്സുകാരനെ ഊഞ്ഞാലിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ബൈപ്പാസ് കവലയിൽ വാടകയ്ക്ക് താമസിക്കുന്ന കേളാട്ടുകുന്നേൽ അഭിലാഷിന്റെ മകൻ കശ്യപിനെയാണ് മരിച്ച നിലയിൽ കണ്ടത്. വീടിന്റെ രണ്ടാം നിലയിലെ ഊഞ്ഞാലിൽ കുടുങ്ങി കിടക്കുകയായിരുന്നു. അരൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പുരോഗമിക്കുകയാണ്.