November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 9, 2026

“ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാർക്ക് 5000 രൂപ സഹായം”: മന്ത്രി ഡോ. ബിന്ദു

SHARE

ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാർക്കുള്ള ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ അയ്യായിരം രൂപ വീതമുള്ള ധനസഹായമാണ് ഇവർക്ക് നൽകുന്നതെന്ന് മന്ത്രി അറിയിച്ചു.

നാൽപ്പതു ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവർക്കാണ് ധനസഹായത്തിന് അർഹത. 2025ൽ ലോട്ടറി ഏജൻസി ഉള്ളവരായിരിക്കണം അപേക്ഷകർ. www.hpwc.kerala.gov.in വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് ഓൺലൈനായി വേണം അപേക്ഷിക്കാൻ. 2025 ജൂലൈ 10 വൈകീട്ട് അഞ്ചുമണി വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.വിശദവിവരങ്ങൾ www.hpwc.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്. 0471 2347768, 94972 81896 എന്നീ ഫോൺ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.