July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

വൃക്ക തകരാറിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ യുവ മാധ്യമ പ്രവര്‍ത്തകൻ നിര്യാതനായി.

1 min read
SHARE
മാനന്തവാടി :ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്ത കൻ വയനാട് കാട്ടിക്കുളം അണമല അടിച്ചേരിക്കണ്ടി പ്രവീണ്‍ കെ.ലക്ഷ്മണൻ (36) മരണത്തിന് കീഴടങ്ങി.
വൃക്ക മാറ്റിവെയ്ക്കുന്നതിനായുള്ള ശസ്ത്രക്രിയ ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീരുമാനിച്ചതുമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രക്തസമ്മർദ്ദം കൂടുകയും പനി ബാധിക്കുകയും ചെയ്തതോടെ പ്രവീണിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം തലച്ചോറില്‍ രക്തസ്രാവം നേരിട്ടു. അത് പരിഹരിക്കുന്നതിന് അടിയന്തിരമായി സർജറി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാളമനോരമ, മംഗളം ദിനപത്രങ്ങളിലും മാധ്യമം ഓണ്‍ലൈനിലും മാധ്യമ പ്രവർത്തകനായിരുന്നു പ്രവീണ്‍. സംസ്കാരചടങ്ങുകള്‍ മാർച്ച്‌ 13ന് രാവിലെ 10.30ന് അണമല വയല്‍ക്കര റോഡിലെ വീട്ടില്‍ ആരംഭിക്കും.
സംസ്കാരം തൃശിലേരി റോഡിലെ പൊതുശ്മശാനത്തില്‍. മാതാവ്: ശാന്ത, പിതാവ്: ലക്ഷ്മണൻ, സഹോദരി: പ്രവിത, സഹോദരീ ഭർത്താവ്: നിതിൻ (സിവില്‍ പൊലീസ് ഓഫിസർ)