September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

തോമസ് കെ തോമസ് ഇനി എന്‍സിപി സംസ്ഥാന പ്രസിഡന്റ്; ചടങ്ങിൽ പങ്കെടുക്കാതെ പിസി ചാക്കോ

SHARE

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. കൊച്ചിയിൽ നടന്ന ചടങ്ങിൽ പക്ഷെ പി സി ചാക്കോയുടെ അസാന്നിധ്യം ശ്രദ്ധേയമായി. എൻസിപിയിൽ പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം തോമസ് കെ തോമസ് പ്രതികരിച്ചു. ചില വിഷയങ്ങൾ ഉണ്ട്. പക്ഷേ അത് പരിഹരിക്കപ്പെടും. മന്ത്രിയുമായും മറ്റ് പ്രശ്നങ്ങൾ ഇല്ല. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ഉണ്ടെന്നും അത് ഉടൻ പ്രഖ്യാപിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു. ആശാവർക്കർമാരുടെ സമരത്തിലും സർക്കാർ ഇടപെടണമെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

You may have missed