November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

തിരൂരങ്ങാടിയില്‍ 13കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം: മാപ്പ് പറഞ്ഞ് കെഎസ്ഇബി.

SHARE

ചെറുമുക്കില്‍ പതിമൂന്നുകാരന്‍ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി മാപ്പ് പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും കെഎസ്ഇബി പറയുന്നു.

രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കൂട്ടുകാര്‍ക്കൊപ്പം വയലിലേക്ക് കളിക്കാന്‍ ഇറങ്ങിയതായിരുന്നു ജുനൈദ്. പാടവരമ്പിലൂടെ നടന്നുപോകുന്നതിനിടെ സമീപത്തെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ജുനൈദിനെ രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന ട്രാക്ടര്‍ ഡ്രൈവര്‍ ഇവരെ പിന്തിരിപ്പിച്ചു. പിന്നീട് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശത്തെ വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ സ്റ്റേ കമ്പി ചരിഞ്ഞുപോയതാണ് അപകടത്തിന് കാരണമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.

സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിര്‍ദേശം നല്‍കി.