ആലുവയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതോട് കല്ലറക്കൽ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ അനുവാ(25)ണ് മരിച്ചത്. ശനിയാഴ്ച രാത്രി അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷന് സമീപമുള്ള റെയിൽ പാളത്തിൽ വെച്ചാണ് അപകടമുണ്ടായത്. അമ്പാട്ടുകാവ് ഭാഗത്ത് റിക്കവറി വാഹനം ഓടിക്കുന്നയാളാണ് അനു.