September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

തെലങ്കാനയിലെ കെമിക്കൽ നിർമ്മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ പത്ത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

SHARE

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഒരു കെമിക്കൽ നിർമ്മാണ യൂണിറ്റിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 10 തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ശക്തമായ സ്‌ഫോടനത്തിൽ പാടെ തകർന്ന കെട്ടിടത്തിൽ നിന്നും അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി അഗ്നിരക്ഷാ സേന അറിയിച്ചു. രാവിലെ 9.37 നാണ് തീപിടിത്തം ഉണ്ടായതായി അറിയിപ്പ് കിട്ടിയത്.

പട്ടാഞ്ചേരു, സംഗറെഡ്ഡി, കുക്കാട്ട്പള്ളി, മാധാപൂർ, ജീഡിമെറ്റ്‌ല, രാജേന്ദ്രനഗർ എന്നിവയുൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിന്ന് 11 യൂണിറ്റ് ഫയർ എഞ്ചിനുകൾ വിന്യസിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.