ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന് ബിജെപി ചരമഗീതം എഴുതുകയാണെന്ന് എ എ റഹീം എംപി

1 min read
SHARE

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്നത് ആർഎസ്എസ് അജണ്ടയാണ്. ഏക നേതാവിന് കീഴിൽ ഏക രാഷ്ട്രം സംഘടിപ്പിക്കുക എന്ന ആർഎസ്എസിന്റെ സ്വപ്നത്തിലേക്കുള്ള നിർണായകമായ ചുവടുവെപ്പാണിത്. ഇന്ത്യൻ ജനാധിപത്യത്തിന് ചരമഗീതം എഴുതുകയാണ് ഇതിലൂടെ, നിലവിലെ ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് എ എ റഹീം എംപി പറഞ്ഞു. ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തിനെതിരെ അതിശക്തമായ പ്രചരണവും പ്രക്ഷോഭവും സംഘടിപ്പിക്കും. ഈ ജനാധിപത്യ പോരാട്ടത്തിൽ ഒരുമിക്കാൻ കഴിയുന്ന എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് ഡിവൈഎഫ്ഐ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ആർഎസ്എസിനെ കൂടുതൽ തൃപ്തിപ്പെടുത്താനുള്ള നീക്കമാണ് നരേന്ദ്രമോദിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗും ആർഎസ്പിയും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തെ എതിർക്കാത്തത് അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യ കടമ നിർവഹിക്കാൻ അവർ മറന്നുപോയി, തിരുത്താൻ സാധിക്കാത്ത വലിയ തെറ്റാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും എ എ റഹീം എംപി പറഞ്ഞു.