ആധാർ കാർഡ് പുതുക്കിയില്ലേ? ഈ തീയതി വരെ സൗജന്യം
1 min read

ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെ ഏതൊരു സേവങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണ്. പത്ത് വർഷം മുൻപ് ആധാർ കാർഡ് എടുത്തവർ നിർബന്ധമായും പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. ആധാർ കാർഡ് പുതുക്കാൻ എത്ര രൂപ ചെലവാകും? ആധാർ കാർഡിലെ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയിൽ മാറ്റം വരുത്താനോ തിരുത്താനോ യുഐഡിഎഐ അനുവദിക്കുന്നുണ്ട്. ഓൺലൈൻ ആയി ആധാർ കാർഡ് പുതുക്കന്നതിന് ഡിസംബർ 14 വരെ ഫീസ് വേണ്ടെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. അതായത് സൗജന്യമായി ആധാർ കാർഡ് പുതുക്കാം
