ആറളത്ത് ആനമതിലിന്റെ സർവ്വെ തുടങ്ങി പൊതുമാരമത്ത് വകുപ്പുമായി കരാർ ഒപ്പിട്ടു
1 min readഇരിട്ടി: ആറളം ഫാമിൽ ആനമതിൽ നിർമ്മിക്കുന്നതിന്റെ പ്രാരംഭ പ്രവ്യത്തിയുടെ ഭാഗമായി വനംവകുപ്പും പൊതുമരാമത്ത് വകുപ്പും ആദിവാസി പുനരധിവാസ മിഷനും ചേർന്ന് ഫീൽഡ് സർവ്വെ ആരംഭിച്ചു. മതിൽ നിർമ്മാണത്തിനായി മുറിച്ചു നീക്കേണ്ടി വരുന്ന മരങ്ങളുടെ കണക്കെടുക്കുന്നതിനും അതിർത്തി രേഖപ്പെടുത്തുന്നതിനുമാണ് പരിശോധന. വനാതിർത്തിയിൽ 10.5 കിലോമീറ്ററാണ് ആനമതിൽ നിർമ്മിക്കുന്നത്. വളയംചാൽ മുതൽ പൊട്ടിച്ചിപാറ വരെയുള്ള ഭാഗങ്ങളിൽ ഇതിനായി നിരവധി മരങ്ങൾ മുറിച്ചു നീക്കണം. അതിർത്തി അടയാളപ്പെടുത്തിയ ഭാഗങ്ങളിലെ മുറിക്കേണ്ട മരങ്ങളുടെ വിലനിർണ്ണയം ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കും. കഴിഞ്ഞ ദിവസം കലക്ടറുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ മതിൽ നിർമ്മാണം ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. പ്രവ്യത്തി ടെണ്ടർ ചെയ്ത് കരാർ ഉറപ്പിച്ചെങ്കിലും നിർമ്മാണം ആരംഭിക്കുന്നതിന് മുൻമ്പ് പൊതുമാരാമത്ത് വകുപ്പും ആദിവാസി പുനരധിവാസ മിഷനും ചേർന്ന് കരാർ ഒപ്പിട്ടു. ആദിവാസി ഫണ്ടിൽ നിന്നാണ് മതിൽ നിർമ്മിക്കാൻ പണം അനുവദിക്കുന്നത്. 37.9 കോടിക്കാണ് പ്രവർത്തി കരാർ ഏറ്റെടുത്തിയിരിക്കുന്നത്.