തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ച് മരണം

1 min read
SHARE

മിഴ്‌നാട് തിരുപ്പൂരില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഒരാള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുപ്പൂരിലെ ഓലപാളയത്ത് വരികയായിരുന്നു കാര്‍. തമിഴ്‌നാട് സ്വദേശികളായ ചന്ദ്രശേഖര്‍ (60), ചിത്ര (57), ഇളസശന്‍ (26), അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് ബസിനടിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു.