എംസി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ പിൻഭാഗം സ്‌കൂട്ടറില്‍ തട്ടി പരിക്കേറ്റ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം

1 min read
SHARE

കോട്ടയം: കെഎസ്‌ആര്‍ടിസി ബസിന്റെ പിന്‍ഭാഗം തട്ടി സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവ അഭിഭാഷയ്ക്ക് ദാരുണാന്ത്യം.

കോട്ടയം ബാറിലെ യുവ അഭിഭാഷക ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്ബില്‍ ഫർഹാന ലത്തീഫാണ് (24) ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ബുധനാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം എംസി റോഡില്‍ പള്ളത്തായിരുന്നു അപകടം. പാലായിലേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിൻ ഭാഗം ഫർഹാന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഇവർ അല്‍പ നേരം ഇവിടെ കിടന്നു. ഇതുവഴി എത്തിയ യുവാക്കളാണ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇവർ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം കീഴടക്കുന്നത്. കോട്ടയം ലീഗല്‍ തോട്ടില്‍ വിദ്യാർത്ഥി ആയിരിക്കെ എസ്‌എഫ്‌ഐയുടെ സജീവ പ്രവർത്തകയായിരുന്നു ഫർഹാന. മുൻ ലീഗല്‍ തോട്ട് യൂണിറ്റ് കമ്മിറ്റി അംഗം, മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലർ, എംജി സർവ്വകലാശാല യൂണിയൻ അംഗം, ലീഗല്‍ തോട്ട് യൂണിയൻ ചെയർപേഴ്സണ്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചു. സംസ്ക്കാരം പിന്നീട്