കൊച്ചിയിൽ ടോൾ പ്ലാസയ്ക്ക് സമീപം കാർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: യുവതി മരിച്ചു, ഭർത്താവിനും മകനും പരിക്ക്
1 min read

കൊച്ചി: കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിനി രശ്മി മരിച്ചു. രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്പളം ടോൾ പ്ലാസക്ക് സമീപം അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്ത് എടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മിയെ രക്ഷിക്കാനായില്ല.
