November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

ക്ഷേത്ര ഭണ്ഡാരവും, ഓഫീസും തകർത്ത് കവർച്ച നടത്തി .

SHARE

 

തലശ്ശേരി : ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ തിരുമുറ്റത്തുള്ള ഭണ്ഡാരവും ക്ഷേത്ര ഓഫീസും തകർത്ത് കവർച്ച നടത്തി. ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് സംഭവമെന്നാണ് സൂചന.
നവരാത്രി ആഘോഷം നടക്കുന്നതിനാൽ രാത്രി 11 മണി വരെ ക്ഷേത്രത്തിൽ ആളുകൾ ഉണ്ടായിരുന്നു. നവീകരണ ആഘോഷ കമ്മറ്റി ക്ഷേത്രമുറ്റത്ത് സ്ഥാപിച്ച ഭണ്ഡാരമാണ് തകർത്തത്. ക്ഷേത്ര ഓഫീസിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് അലമാരയിൽ സൂക്ഷിച്ച എട്ടായിരത്തിൽ പരം രൂപയും കവർന്നിട്ടുണ്ട്. ഇന്നലെ ക്ഷേത്ര ദർശനത്തിനെത്തിയവർ വഴിപാട് നടത്തിയ പുഷ്പാർച്ചനയുടെയും മറ്റുമുള്ള തുകയാണ് കവർന്നത്. ക്ഷേത്രത്തിൽ സി.സി.ടി.വി. ഇല്ലാത്തത് അന്വേഷണത്തിന് തടസ്സമായി. ധർമ്മടം പോലീസും വിരലടയാള വിദഗ്ദ്ധരുമെത്തി. പരിശോധന നടത്തി.