November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

വിദ്യാതീരം പദ്ധതി: കരിയർ ഗൈഡൻസ് പ്രോഗ്രാം.

SHARE

 

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സാധ്യതകളും വിവിധ തൊഴിൽ മേഖലകളും പരിചയപ്പെടുത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. വിദ്യാതീരം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ തലശ്ശേരി എം എം എച്ച് എസ് എസിൽ സംഘടിപ്പിച്ച പരിപാടി തലശ്ശേരി എം എൽ എ കാരായി രാജൻ ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ സാധ്യതകളും തൊഴിൽ അവസരങ്ങളും എന്ന വിഷയത്തിൽ കരിയർ എക്സ്പേർട്ട് ആൻഡ് ഹോളിസ്റ്റിക് ട്രെയിനർ നിതിൻ നങ്ങോത്ത് ക്ലാസെടുത്തു. വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനം, കൗമാരക്കാർ നേരിടുന്ന വെല്ലുവിളികൾ, അവയ്ക്കുള്ള പരിഹാരങ്ങൾ എന്നിവയെക്കുറിച്ച് മെന്റൽ ഹെൽത്ത് കൗൺസിലറും സ്റ്റുഡന്റ് കോച്ചുമായ ടി വി അംബിക ക്ലാസ് നയിച്ചു. ഫിഷറീസ്, അനുബന്ധ മേഖലകളിലെ തൊഴിൽ സാധ്യതകളും മത്സ്യവകുപ്പിന്റെ വിവിധ പദ്ധതികളും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടി മുഹമ്മദ് സജീർ പരിചയപ്പെടുത്തി.
നഗരസഭ വൈസ് ചെയർപേഴ്സൺ വി. സതി, കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജുഗ്നു, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ അഷ്റഫ്, ഡിവിഷൻ കൗൺസിലർ ടി പി അബ്ദുറഹിമാൻ, പിടിഎ പ്രസിഡന്റ് തഫ്ലീം മാണിയാട്ട്, മാനേജിങ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെരിയാണ്ടി, സ്കൂൾ പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്, ഹെഡ്മാസ്റ്റർ എം കുഞ്ഞിമൊയ്തു, സ്റ്റാഫ് സെക്രട്ടറി എൻ.എം. നിഷാദ് എന്നിവർ സംസാരിച്ചു.