November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

ഇന്ദിരാജി ജന്മവാർഷിക ദിനം ആഘോഷിച്ചു.

SHARE

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 109-മത് ജന്മവാർഷിക ദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. ഡിസിസി ഓഫീസിൽ വെച്ച് നടന്ന പുഷ്പാർച്ചനക്കും അനുസ്മരണ സമ്മേളനത്തിനും ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് നേതൃത്വം നൽകി.
അഡ്വ. ടി ഒ മോഹനൻ എം എൽ എ, പ്രൊഫ. എ ഡി മുസ്തഫ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ രാജീവൻ എളയാവൂർ,അമൃത രാമകൃഷ്ണൻ, വിവി പുരുഷോത്തമൻ, കെ പ്രമോദ്, ടി ജയകൃഷ്ണൻ, ജോഷി കണ്ടത്തിൽ, സിടി ഗിരിജ, ശ്രീജ മഠത്തിൽ,വിജിൽ മോഹനൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കായക്കൽ രാഹുൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, കെ ഉഷ കുമാരി തുടങ്ങിയവർ സംബന്ധിച്ചു.