September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 8, 2026

തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഷൈൻ നിഗം

SHARE

തമിഴില്‍ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഷെയ്ന്‍ നിഗം. മദ്രാസ്കാരന്‍ എന്ന് പേരിട്ടിരിക്കുന്ന വാലി മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്കുള്ള ഷെയ്ന്‍ നിഗത്തിന്റെ ചുവടുവെപ്പ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി കലൈയരസനും നിഹാരിക കൊനിദേലയും എത്തും. മദ്രാസ്കാരന്‍ ആക്ഷന്‍ സിനിമയാണ് എന്ന് സംവിധായകന്‍ വാലി മോഹന്‍ പറഞ്ഞു. ചെറിയ ഈഗോ പ്രശ്നം ഒരാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റമാണ് ചിത്രത്തിന്റെ പ്രമേയമെന്നും മധുരയിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയില്‍ നിന്ന് മധുരയില്‍ എത്തുന്നവരെ സാധാരണ മദ്രാസ്കാരന്‍ എന്നാണ് അവിടുത്തെ നാട്ടുകാര്‍ വിശേഷിപ്പിക്കുക. അതിനാലാണ് സിനിമയ്ക്ക് ആ പേര് നല്‍കിയതെന്ന് സംവിധായകന്‍ പ്രതികരിച്ചു.

ഷെയ്നിന്റെ സിനിമകളായ ആര്‍ഡിഎക്സ, ഇഷ്ഖ്, ഭൂതകാലം, കുമ്പളങ്ങി നൈറ്റ്സ് ഉള്‍പ്പെടെയുള്ള താന്‍ കണ്ടതായി സംവിധായകന്‍ പറഞ്ഞു. റിയലിസ്റ്റിക് ആക്റ്ററാണ് ഷെയ്ന്‍ എന്ന് വിശേഷിപ്പിച്ച വാലി മോഹന്‍, മദ്രാസ്കാരന്‍ സിനിമയിലേക്ക് ഷെയ്നിനെ മാത്രമാണ് പരിഗണിച്ചിരുന്നത് എന്നും വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ സിനിമയ്ക്കായി ഷെയ്നിനെ പിന്തുടരുകയാണെന്നും സംവിധായകന്‍ പറഞ്ഞു.