രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് വിലക്ക്: നടപടി ഡാബര്‍ കമ്പനി നല്കിയ പരാതിയില്‍
1 min read

രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ദില്ലി ഹൈക്കോടതി വിലക്ക്. ഡാബര്‍ കമ്പനി നല്കിയ പരാതിയിലാണ് ഹൈകോടതിയുടെ വിലക്കെന്നും പി.ടി.ഐ റിപ്പോർട്ട് നൽകി. പരസ്യത്തിൽ ഡാബര്‍ ച്യവനപ്രാശത്തെഅപകീര്ത്തിപ്പെടുത്തി എന്നായിരുന്നു കമ്പനിയുടെ പരാതി. കേസ് ജൂലൈ 14 ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് മിനി പുഷ്കർണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് നൽകിയത്.
പതഞ്ജലിയുടെ പരസ്യങ്ങളിൽ 51-ലധികം ഔഷധസസ്യങ്ങൾ ചേർത്താണ് ച്യവനപ്രാശം നിർമ്മിച്ചതെന്ന വാദം കള്ളമാണെന്ന് അഡ്വക്കേറ്റ് സന്ദീപ് സേത്തി വാദിച്ചു. വാസ്തവത്തിൽ 47 ഔഷധസസ്യങ്ങൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. പതഞ്ജലിയുടെ ഉൽപ്പന്നത്തിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും ഇത് അപകടകരമാണെന്നും അദ്ദേഹം വാദിച്ചു.പതഞ്ജലി കമ്പനി മാത്രമല്ല ഡാബറും ആയ്യുർവ്വേദ ച്യവനപ്രാശമാണ് ഉത്പാദിപ്പിക്കുന്നതെന്നും ഇതിലൂടെ പതഞ്ജലി ഡാബറിന്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നുവെന്നും സന്ദീപ് സേത്തി വാദിച്ചു. ഇത് അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.
