വീണ്ടും അതിർത്തി കടന്ന് മഹാഭാഗ്യം, ഓണം ബംമ്പർ അടിച്ചത് കർണാടക സ്വദേശിയായ അൽത്താഫിന്
1 min read

കേരളം കാത്തിരുന്ന ആ മഹാഭാഗ്യശാലി കർണാടക സ്വദേശി. കർണാടകയിലെ പാണ്ഡ്യപുര സ്വദേശി അൽത്താഫിനാണ് ഇത്തവണത്തെ ഓണം ബംമ്പറടിച്ചത്. കർണാടകയിലെ മെക്കാനിക്കായ അൽത്താഫ് കഴിഞ്ഞ മാസമാണ് വയനാട്ടിലെ എൻജിആർ ലോട്ടറി ഏജൻസിയിൽ നിന്നും ടിക്കറ്റെടുത്തത്. തുടർച്ചയായി രണ്ടാം തവണയാണ് അന്യസംസ്ഥാനത്തുള്ള ഭാഗ്യവാൻമാരെത്തേടി ഓണം ബംമ്പർ അതിർത്തി കടക്കുന്നത്. കഴിഞ്ഞ തവണ തമിഴ്നാട് സ്വദേശിക്കായിരുന്നു ഓണം ബംമ്പർ ലഭിച്ചത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന് ടാക്സ് ഇനത്തിലുള്ള തുക കുറച്ച് ഏകദേശം 15 കോടിയിലേറെ രൂപയാണ് ലഭിക്കുക.
