പൂർവ വിദ്യാർത്ഥി സംഗമവും ആദരവും സംഘടിപ്പിച്ചു

1 min read
SHARE

 

വെള്ളച്ചാൽ: മക്രേരി ശങ്കരവിലാസം ഗ്രാമീണപാഠശാല യു.പി.സ്കൂൾ പ്രധാന അധ്യാപിക കെ. ഇന്ദിരയുടെ യാത്രയയപ്പിനോടനുബന്ധിച്ച് മധുരിക്കും ഓർമ്മകൾ എന്ന പേരിൽ പൂർവ വിദ്യാർത്ഥി സംഗമവും ആദരവും നടത്തി. പൂർവ്വ അധ്യാപകർ, മുൻ പി.ടി.എ.പ്രസിഡണ്ടുമാർ,വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ എന്നിവരെ ആദരിച്ചു. കലാ കായിക മത്സരങ്ങൾ, വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം എന്നിവയുണ്ടായി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിജു ആദരവു നടത്തി. മദർ പിടിഎ പ്രസിഡണ്ട് പി.വി. സന്ദീപ അധ്യക്ഷയായി. അമൃതമഹേഷ്, കെ.സുശീലൻ,പി.ഷീബ, ഐ.പി. വേലായുധൻ, എൻ.എം.രാധാമണി എന്നിവർ സംസാരിച്ചു