January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 19, 2026

കേന്ദ്ര അവഗണന: ഡൽഹിയിൽ ഇന്ന് ഇടതുമുന്നണിയുടെ പ്രതിഷേധം, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും, അനുഭവം പ്രകടിപ്പിച്ച് ആം ആദ്മിയും ആർജെഡിയും

SHARE

 

 

കേന്ദ്രസർക്കാരിനെതിരെ കേരളത്തിൻ്റെ പ്രതിഷേധം ഇന്ന്. കേരളത്തിൻ്റെ വികസനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന് ആരോപിച്ചാണ് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം നടക്കുന്നത്. രാവിലെ 11നു ജന്തര്‍ മന്തറില്‍ വച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിഷക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.

 

അതേസമയം പ്രതിഷേധത്തോട് അനുഭവം പ്രകടിപ്പിച്ച് ഡിഎംകെ, ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി, നാഷനല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, എന്‍സിപി എന്നി പ്രതിപക്ഷ കക്ഷികളുംപങ്കെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി.

മുന്നിൽ നിന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജാഥയായി സമരവേദിയിലേക്ക്‌ എത്തും. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക്‌ ക്ഷണിച്ച്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. ഡൽഹി മലയാളികളുടെ പ്രതിനിധികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിണറായി വിജയനു തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കത്തയച്ചതും വാർത്തയായിരുന്നു. അതേസമയം പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി യുഡിഎഫിനെ ക്ഷണിച്ചെങ്കിലും അവർക്ക് ക്ഷണം നിരാകരിക്കുകയായിരുന്നു.

ചരിത്രത്തിൽ അധികം കീഴ്വഴക്കങ്ങളില്ലാത്ത പ്രതിഷേധ പരിപാടിയാണ് ഇന്ന് ഡൽഹിയിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൻ്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാർഗം എന്ന നിലയിലാണ് ചരിത്രത്തിൽ അധികം കീഴ് വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിൻ്റെ മാർഗം തെരഞ്ഞെടുത്തത്. കേരളത്തിൻ്റെ മാത്രമല്ല, പൊതുവിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാ തത്വമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.