അന്നം അഭിമാനം – വിശപ്പുരഹിത ഇരിട്ടി – പദ്ധതിയിലേക്ക് ഓൾ കേരള ഫോട്ടോഗ്രാഫർസ് അസോസിയേഷൻ ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽഒരാഴ്ചത്തെ ഭക്ഷണം നൽകി.
1 min read

അന്നം അഭിമാനം – വിശപ്പുരഹിത ഇരിട്ടി – പദ്ധതിയിലേക്ക് ഓൾ കേരള ഫോട്ടോഗ്രാഫർസ് അസോസിയേഷൻ ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ യൂണിറ്റുകളുടെ സഹകരണത്തോടെ ഒരാഴ്ചത്തെ ഭക്ഷണം നൽകി. മേഖല പ്രസിഡന്റ് ജോയി പടിയൂരിന്റെ അധ്യക്ഷതയിൽ ജില്ലാ സ്വയം സഹായ നിധി ചെയർമാൻ ഷജിത് മട്ടന്നൂർ, ഇരിട്ടി ഡി വൈ എസ് പി ധനഞ്ചയ ബാബുവിനു ഭക്ഷണവും തുകയും കൈമാറി.
ജില്ലാ എസ്സിക്യൂട്ടീവ് അംഗം ജോർജ് രചന, മേഖല സെക്രട്ടറി സുരേഷ് മട്ടന്നുർ, മേഖല ട്രഷറർ ജിതേഷ് നിയ, യൂണിറ്റ് ഭാരവാഹികളായ സണ്ണി എം എം, ഫ്രാൻസിസ് ഫോക്കസ്, റോയ് മുണ്ടാനൂർ, സാനി എം ജി, റോബിൻ എടൂർ, യൂജിൻ മട്ടന്നുർ, നിധിൻ മണിപാറ എന്നിവരും പദ്ധതി ഭാരവാഹികൾ ഒ വിജേഷ്, സജിൻ, ഡോ ജി ശിവരാമകൃഷ്ണൻ, കെ സുരേഷ് ബാബു എന്നിവരും പങ്കെടുത്തു.
