പുന്നോൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

1 min read
SHARE

 

പുന്നോൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതീകാൽമക ദീപം തെളിയിക്കലും നടത്തി.

സിവിൽ എക്സയ്‌സ് ഓഫീസർ പി. പി. ഐശ്വര്യ ദീപം പകർന്നു നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.സ്റ്റാഫ്‌ സെക്രട്ടറി സിന്ധു. പി. കെ. അധ്യക്ഷത വഹിച്ചു. സ്കൂൾ പി. ടി. എ. പ്രസിഡന്റ്‌ കെ. ദിജു, മദർ പി. ടി. എ. പ്രസിഡന്റ്‌ എ. വി. ഗ്രീഷ്മ, സ്കൂൾ ഹെഡ് മാസ്റ്റർ പി. ബിജോയ്‌ എന്നിവർ സംസാരിച്ചു.