കാരാപറമ്പ് വി. അന്തോണീസിന്റെ കപ്പേളക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമണം
1 min read

ഇരിട്ടി: എടൂരിന് അടുത്ത കാരാപറബിലെ വി. അന്തോണീസിന്റെ കപ്പേളക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമണം. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു അക്രമണം. കഴിഞ്ഞ 25 വർഷമായി എടൂർ കീഴ്പ്പള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന കപ്പേളക്ക് നേരെ നടന്ന അക്രമണത്തിൽ കടുത്ത പ്രതിക്ഷേധമാണ് ഉയരുന്നത്. വെള്ളരിവയൽ വ്യാകുല മാതാ ഇടവകയുടെ കീഴിലുള്ള കാരാപറമ്പിലെ കപ്പേളക്ക് നേരെ ആദ്യമായാണ് ഇത്തരത്തിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടാവുന്നത്.
കപ്പളയുടെ കൽ കുരിശും മെഴുകുതിരി സ്റ്റാൻഡ് ഉൾപ്പെടെ അക്രമി റോഡിലേക്ക് വലിച്ചെറിഞ്ഞു. കൽകുരിശിന്റെ കുരിശ് പൂർണ്ണമായി ഒടിഞ്ഞ നശിച്ച രീതിയിലാണ്. ചൊവ്വാഴ്ച രാവിലെ വ തിരുകർമ്മത്തിന് എത്തിയവരാണ് സംഭവം ആദ്യം കാണുന്നത്. ഉടൻതന്നെ ആറളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി 11 മണി വരെ കപ്പളയ്ക്ക് സമീപത്തെ വ്യാപാര സ്ഥാപനം തുറന്ന് പ്രവർത്തിച്ചിരുന്നു. കട അടച്ചതിനുശേഷം ആണ് സാമൂഹ്യവിരുദ്ധർ കപ്പളയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. സംഭവസ്ഥലത്തെ പോലീസിന്റെ കാമറ പ്രവർത്തനരഹിതമായതുകൊണ്ട് മറ്റ് വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി കാമറകൾ പോലീസ് പരിശോധിച്ച് വരികയാണ്.”
