May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 19, 2025

ലോനപ്പൻ കുട്ടനാട് നിർമ്മിക്കുന്ന ആരണ്യം മാർച്ച് 14ന് തിയറ്ററുകളിൽ എത്തുന്നു.

1 min read
SHARE

എസ് എസ് മൂവി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ലോനപ്പൻ കുട്ടനാട് നിർമ്മിക്കുന്ന ആരണ്യം എന്ന ചിത്രം കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്. ചിത്രം മാർച്ച് 14ന് തിയറ്ററുകളിൽ എത്തുന്നു.രണ്ട് തീയറ്റർ ആർട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയിൽ ആരണ്യം വേറിട്ട് നിൽക്കുന്ന ചിത്രമാണ്. നാടകനടനായ പ്രമോദ് വെളിയനാടിന്റെ പ്രതിനായക വേഷവും,
രാഘവൻ നായർ എന്ന ശക്തമായ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ലോനപ്പൻ കുട്ടനാടിന്റെ മുഖ്യ വേഷവും. കൂടാതെ പ്രശസ്ത നടനായ എംജി സോമന്റെ മകൻ സജി സോമൻ വിഷ്ണു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സജി സോമൻ,പ്രമോദ് വെളിയനാട്.ലോനപ്പൻ കുട്ടനാട്. ഡോക്ടർ ജോജി, ടോജോചിറ്റേറ്റുകളം.,ദിവ്യ,സോണിയ മർഹാർ, ലൗലി, ആൻസി, ദാസ്
മാരാരിക്കുളം, ജോൺ ഡാനിയൽ,രഞ്ജിത്ത് നമ്പൂതിരി, മൈത്രി,ജിനു, ,ബേബിഎടത്വാ,
വർഷ,സത്യൻ, അശോക്, സാബു ഭഗവതി, സതീഷ് തുരുത്തി, സുമിനി, സനിമോൾ, അനന്തു,അർജുൻ, ജബ്ബാർ എന്നിവരാണ് അഭിനേതാക്കൾ.

പ്രശസ്ത സംവിധായകനായ പിജി വിശ്വംഭരന്റെ സംവിധാന സഹായിയായി നിരവധി ചിത്രങ്ങൾക്ക്‌ പിന്നിൽ പ്രവർത്തിച്ചതിന്ശേഷം ഉണ്ണികൃഷ്ണൻ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥ,സംഭാഷണം സുജാത കൃഷ്ണൻ നിർവഹിച്ചിരിക്കുന്നു. ക്യാമറയും എഡിറ്റിങ്ങും ഹുസൈൻ അബ്ദുൽ ഷുക്കൂർ നിർവഹിച്ചിരിക്കുന്നു.

ജീവിതയാത്രയിൽ ഒറ്റപ്പെട്ടപോയ വാർദ്ധക്യത്തിന്റെ നൊമ്പരങ്ങളും ഒപ്പം തന്നെ മറ്റൊരു കുടുംബത്തിൽ,തന്റേടിയായ ഒരു മകനാൽ വേദനിക്കുന്ന മാതാപിതാക്കളുടെ വേദനയും ആരണ്യം എന്ന ചിത്രത്തിലൂടെ പറയുന്നു..മാർച്ച് മാസം ചിത്രം തിയേറ്ററുകളിൽ എത്തുന്നു.
ചക്കുളത്തുകാവ് ദേവി ക്ഷേത്രവും പരിസരപ്രദേശങ്ങളും ആയിരുന്നു പ്രധാന ലൊക്കേഷൻ.

ഗാനരചന മനു ജി പുലിയൂർ., പ്രജോദ് ഉണ്ണി.
ഗായകർ
റീന ക്ലാസ്സിക്,റസൽ പ്രവീൺ, രഹന മുരളീ ദാസ്,മനോജ് തിരുമംഗലം,സുജിത്ത് ലാൽ..
സംഗീതം സുനിലാൽ ചേർത്തല. അസോസിയറ്റ് രതീഷ് കണ്ടിയൂർ.,ടോജോ ചിറ്റേറ്റുകളം. പ്രൊഡക്ഷൻ കൺട്രോളർ എൽ കെ. മേക്കപ്പ് അനൂപ് സാബു. സംഘട്ടനം അഷ്റഫ് ഗുരുക്കൾ, പോസ്റ്റർ ഡിസൈൻസ് മനോജ്.