October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 5, 2026

പേടിച്ച് പോയെന്ന് പറഞ്ഞേക്ക്’ വി ഡി സതീശന് മറുപടിയുമായി എം വി നികേഷ് കുമാർ

SHARE

പ്രതിപക്ഷ നേതാവിന് എം വി നികേഷ് കുമാറിൻറെ മറുപടി. പേടിച്ചുപോയെന്ന് പറഞ്ഞേക്കെന്ന് വി ഡി സതീശന്റെ പ്രതികരണം പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ്. എം.വി നികേഷ് കുമാർനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പുമായി നികേഷ് കുമാർ രംഗത്തെത്തിയത്.

എകെജി സെൻ്ററിൽ ഇരുന്ന് ഒരാൾ തനിക്കെതിരെ നിരന്തരം കാർഡ് ഇറക്കി കൊണ്ടിരിക്കുന്നു. തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നു. ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ടെന്ന് പറഞ്ഞേക്കൂവെന്നും വി.ഡി സതീശൻ.

ശബരിമല സ്വർണകൊള്ള കേസിൽ പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലയെന്ന് വി.ഡി സതീശൻ ചോദിച്ചു. പത്മകുമാറിനെതിരെ ഗുരുതരമായ ആരോപണമാണ് എസ്ഐടി ഹൈക്കോടതിയിൽ നൽകിയത്. പത്മകുമാറിനെയും മറ്റ് നേതാക്കളെയും സിപിഎം സംരക്ഷിക്കുന്നു. സർക്കാർ അയ്യപ്പൻ്റെ സ്വർണം കവർന്നവർക്ക് കുടപിടിച്ചു കൊടുക്കുന്നു.